പ്രതിദിനം പ്രതിരോധം ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് ആരോഗ്യ ജാഗ്രത
കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കിയത് വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ആരോഗ്യ ജാഗ്രതാ ജില്ലാതല ഉദ്ഘാടനം പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത മാറ്റേണ്ടതുണ്ട്. പ്രളയ ബാധിത മേഖലകളെ മാലിന്യപ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. പ്രതിദിനം പ്രതിരോധം എന്ന ആശയം കുടുംബത്തില്‍ നിന്ന് ആരംഭിച്ച് സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ ആകണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ മാത്രമേ പൂര്‍ണമാകൂ അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറ
ഞ്ഞു.
പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി സംയോജിച്ചാണ് ആരോഗ്യജാഗ്രത ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിദിനം പ്രതിരോധം എന്ന സന്ദേശവുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ഈ മാസം 16 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ സന്ദേശയാത്ര പര്യടനം നടത്തും. ഉദ്ഘാടനത്തിന് ശേഷം കലക്ട്രേറ്റിന് പരിസരത്തും പരിപാടി അവതരിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ബോധവത്കരണ റാലിയും പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയുടെ എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച റാലി സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ പാറക്കല്‍ അബ്ദുള്ള, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് സജീത് കുമാര്‍, ആരോഗ്യകേരളം ഡി.പി.എം ഡോ എ നവീന്‍, അഡീഷണല്‍ ഡി.എം.ഒ ആശാദേവി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ് ഗോപകുമാര്‍, ഹോമിയോ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ സജീവ് ടി.കെ, ജില്ലാ മലേറിയ ഓഫീസര്‍ കെ പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments