പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ വായ്പയായി നല്‍കിയത് 91 കോടി രൂപ
പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജില്ലയില്‍ വായ്പയായി വിതരണം ചെയ്തത് 91.06 കോടി രൂപ. 4771 കുടുംബങ്ങള്‍ക്കായാണ് തുക വിതരണം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള എന്റ് വീട് ഭവനവായ്പാ പദ്ധതി, പ്രവാസി പുനരധിവാസ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, കുടുംബശ്രീ ലഘുവായ്പാ പദ്ധതി തുടങ്ങിയ വിഭാഗങ്ങളിലുള്‍പ്പെടുത്തിയാണ് പ്രധാനമായും വായ്പ വിതരണം ചെയ്തത്.
സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം 1442 പേര്‍ക്കായി 21.87 കോടി രൂപയും പ്രവാസി പുനരധിവാസ വായ്പാ പദ്ധതി പ്രകാരം 42 പേര്‍ക്കായി 89.25 ലക്ഷം രൂപയും വിദ്യാഭ്യാസ വായ്പയായി 415 പേര്‍ക്ക് 10.82 കോടി രൂപയും എന്റെ വീട് ഭവന വായ്പാ പദ്ധതി പ്രകാരം 58 പേര്‍ക്കായി 1.33 കോടി രൂപയുമാണ് നല്‍കിയത്. പെണ്‍മക്കളുടെ വിവാഹത്തിനുള്ള വായ്പാ ഇനത്തില്‍ 1337 പേര്‍ക്കായി 22.9 കോടി രൂപയും കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ലഘുവായ്പാ പദ്ധതിയിലുള്‍പ്പെടുത്തി 16 പേര്‍ക്ക് 7.58 കോടി രൂപയും മറ്റു വായ്പകളായി 1461 പേര്‍ക്ക് 25.65 കോടി രൂപയുമാണ് മൂന്നു വര്‍ഷത്തിനിടെ വിതരണം ചെയ്തത്.
- Log in to post comments