Post Category
റേഷന്‍ കാര്‍ഡ് വിതരണം
പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ 2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള (അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ ഒഴികെ) കാലടി പഞ്ചായത്തിലുള്ളവര്‍ക്ക് ഫെബ്രുവരി 18, 19നും , തവനൂര്‍ പഞ്ചായത്തിലുളളവര്‍ക്ക് 21, 22 തിയ്യതികളിളും പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യും. പേര് നീക്കം ചെയ്യുന്നതിനും ഉള്‍പ്പെടുത്തുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള റേഷന്‍ കാര്‍ഡുകളും കൈപ്പറ്റുന്ന വ്യക്തിയുടെ ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ വിലയും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച രശീതും കൊണ്ടുവരണം.
date
- Log in to post comments