Post Category
ജില്ലാതല നാടന്‍ കലാമേള നടത്തി
മലപ്പുറം നെഹ്റു യുവ കേന്ദ്രയുടെയും ആവാസ് യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചുടലപ്പാറ നമ്പിയത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നടന് കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായി. കെ.പി ലത്തീഫ് അധ്യക്ഷത വഹിച്ചു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈബ മണമ്മല്‍, ഡോ. മുഹമ്മദ് സലിം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ഉണ്ണികൃഷ്ണന്, എ.എല്‍.പി സ്ക്കൂള് ഹെഡ്മാസ്റ്റര് ടി. ചന്ദ്രന്, സുഹൈര്‍ പൂവഞ്ചേരി, നൗഫല്‍ നെല്ലിയാളി എന്നിവര്‍ സംസാരിച്ചു.
നാടന്‍ കലാരൂപങ്ങളായ കൈകൊട്ടിക്കളി, ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, നാടന്‍പാട്ട്, നാടോടി നൃത്തം തുടങ്ങിയ വിവിധ കലാസംഘങ്ങള്‍ അവതരിപ്പിച്ചു.
date
- Log in to post comments