Post Category
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഹിന്ദി ഇന്റര്‍വ്യൂ
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി)( കാറ്റഗറി നമ്പര്‍ 419/15 ) തസ്തികയുടെ 2018 ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഫെബ്രുവരി 13, 14 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കട്ടപ്പനയിലുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യൂ ചെയ്യും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റ എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments