Skip to main content

വൈദ്യര്‍ അക്കാദമിയുടെ ആര്‍ക്കും പാടാം രണ്ടാം പതിപ്പ് തുടങ്ങി- വെള്ളപ്പൊക്കമാല ആലാപന മത്സരം മെയ് ഒന്നിന്

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മരാക മാപ്പിള കലാ അക്കാദമി യുടെ ആര്‍ക്കും പാടാം പരിപാടിയുടെ രണ്ടാം പതിപ്പ് തുടങ്ങി.
മലപ്പുറം പ്രസ് ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടിയില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി. അബൂട്ടി പാട്ട് പാടി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷത വഹിച്ചു. അക്കാദമി അംഗങ്ങളായ പുലിക്കോട്ടില്‍ ഹൈദരലി, കെ.എ.ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍  ഉള്‍പ്പെടെയുള്ള വര്‍ ഗാനമാലപിച്ചു.
വൈദ്യര്‍ അക്കാദമി പുറത്തിറക്കിയ വെള്ളപ്പൊക്കമാല സി.ഡി.യുമായി ബന്ധപ്പെടുത്തി നടക്കുന്ന ഗാനാലാപന മല്‍സരം മെയ് ഒന്നിന് അക്കാദമിയില്‍ നടക്കും. ഇതിന്റെ പ്രചാരണ ഭാഗമായാണ് ആര്‍ക്കും പാടാം രണ്ടാം പതിപ്പ് തുടങ്ങിയത്. വെള്ളപ്പൊക്കമാല ഓഡിയോ സിഡിയിലെ പാട്ട്, കരോക്കെ, പാട്ടുപുസ്തകം എന്നിവ പ്രയോജനപ്പെടുത്തിയാണ് മലസരം സംഘടിപ്പിക്കുന്നത്
നാല് വിഭാഗങ്ങളിലായാണ് മല്‍സരം. 12 വരെ ബാല്യം, 13 മുതല്‍ 19 വരെ കൗമാരം, 20 മുതല്‍ 35 വരെ യൗവ്വനം, 36 മുതല്‍ പൊതുവിഭാഗം എന്നിങ്ങനെയാണ് മല്‍സരം. ഓരോ വിഭാഗത്തിനും മൂന്ന് വീതം വൈദ്യര്‍ അക്കാദമിയുടെ വെള്ളപ്പൊക്കമാല പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും.
അക്കാദമിയുടെ ആര്‍ക്കും പാടാം പാട്ടുവണ്ടിയിലും മലപ്പുറം കിഴക്കേതലയില്‍ മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന മലപ്പുറം ഫെസ്റ്റിലും 20 മുതല്‍ 27 വരെ തിരൂരില്‍ നടക്കുന്ന മന്ത്രിസഭയുടെ 1000 ദിനങ്ങള്‍ പ്രദര്‍ശന ഹാളിലും വൈദ്യര്‍ അക്കാദമിയുടെ കൊണ്ടോട്ടിയിലുള്ള പുസ്തക വില്‍പ്പനശാലയിലും 50 രൂപ മണിയോര്‍ഡര്‍ അയക്കുന്നവര്‍ക്ക് തപാലിലും സി.ഡി. ലഭിക്കും. വിലാസം സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ണ്ടില്ല. 673638. ആലാപന മത്സരത്തില്‍ പങ്കെടുക്കാന്‍ 9207173451 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയക്കുക.

 

date