Post Category
കോക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കെട്ടിട നിര്‍മാണ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കോക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കെട്ടിട നിര്‍മാണ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു. കേരളസര്‍ക്കാര്‍ പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച രണ്ടര കോടിയിലധികം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന്‍, ജില്ലാ പഞ്ചായത്ത് അംഗം എംബി ഫൈസല്‍, എംകെ അന്‍വര്‍, പിപി യൂസഫലി, ഷാനവാസ് വട്ടത്തൂര്‍, എന്‍. ഉണ്ണികൃഷ്ണന്‍ പാവിട്ടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments