Skip to main content

അധ്യാപകരും പാഠ്യപദ്ധതിയും െൈഹടക്കാകണം - മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് • പാതായ്ക്കര എ.യു.പി.സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ വിദ്യാഭ്യാസം  അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ ക്ലാസ്മുറികള്‍ മാത്രമല്ല  പൊതുവിദ്യാലയങ്ങളിലെ  അധ്യാപകരും, പാഠ്യ പദ്ധതിയും കൂടി ഹൈടെക്ക് ആകണമെന്ന്  പ്രൊഫ. സിരവീന്ദ്രനാഥ്.  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പാതായ്ക്കര എ.യു.പി.സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രഥമ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചപ്പോള്‍         സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ സ്‌കൂളുകളില്‍ ആവശ്യമായകെട്ടിടങ്ങള്‍ പുതുക്കിപണിയുകയുംപുതുക്കി പണിത ക്ലാസ്മുറികളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അതുവഴി കേരളത്തിലെ ഏത് പാവപ്പെട്ടവന്റെ മക്കള്‍ക്കും  ആധുനിക വിദ്യാഭ്യാസം ലഭിക്കുവാനുള്ള സാഹചര്യമുണ്ടായി.  141 സ്‌കൂളുകളാണ് ഇങ്ങനെ  നിര്‍മ്മാണം ആരംഭിച്ചത്. ഇതില്‍ ഏഴെണ്ണം ഈ മാസംതന്നെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ബാക്കിയുള്ളവ ജൂണ്‍ ഒന്നിന് മുന്‍പ് തന്നെ  സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതുവഴി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാകും. ഇതിനായി നീക്കിവെച്ച 800 കോടിരൂപയില്‍ 470 കോടി രൂപയും എയ്ഡഡ് സ്‌കൂളുകളുടെ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. എല്‍.പി,  യു.പി ക്ലാസുകള്‍കൂടി മാത്രമേ ഇനി ഹൈടെക് ആക്കാനുള്ളു. അത്തരത്തില്‍ പാതാക്കര എ യു പി സ്‌കൂള്‍ യുപി സ്‌കൂളുകള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. ജൂണ്‍ ഒന്നിന് മുന്‍പ് സര്‍ക്കാരിന്റെ വിഹിതം കൂടി ഈ  സ്‌കൂളിന് നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ചടങ്ങില്‍ മഞ്ഞളാംകുഴി അലിഎം.എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ സുനില്‍ ചെമ്പത്ത് വിഷന്‍ സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ വി. ശശികുമാര്‍, നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, എ.കെ നാസര്‍, കിഴിശ്ശേരി മുസ്തഫ, പി.ടി ശോഭന, കെ. നിര്‍മ്മല, നിഷ സുബൈര്‍, കെ. സുന്ദരന്‍, കെ.ജെ അജിത് മോന്‍, കെ.ടി നാരായണന്‍, വി.രമേശന്‍, വി.ബാബുരാജ്, തച്ചീരി ഫാറൂക്ക്, എം. നിജീഷ്, കെ.മഞ്ജുള, സി.വി ശശികുമാര്‍,കെ ബദറുന്നീസ, പ്രധാനാധ്യാപിക പി.വിജയം, കെ.വി അജിത തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയും അരങ്ങേറി.

 

date