Skip to main content

പാഠ്യപദ്ധതി ലോക നിലവാരത്തിലേക്ക്ഉയര്‍ത്തും- മന്ത്രി പ്രൊഫ. സിരവീന്ദ്രനാഥ്

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സിരവീന്ദ്രനാഥ് പറഞ്ഞു. ഈ വര്‍ഷത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണം പൂര്‍ത്തീകരിക്കും. ഇതോടെ വിദ്യാര്‍ത്ഥികളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനാവുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ചേരി കാരക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെയും എ.ടി.എല്‍ ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്ത് പഠിപ്പിക്കുന്നു എന്നതിലല്ല, എങ്ങിനെ പഠിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. നല്ല പാഠ്യപദ്ധതി തയ്യാറാക്കിയാല്‍ മാത്രമേ  നന്നായി പഠിപ്പിക്കാനാവൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ മടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഇതിനു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ.എം. ഉമര്‍എം.എല്‍.എഅധ്യക്ഷ തവഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യടീച്ചര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയമാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ വി. സുധാകരന്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെവിമല, മലപ്പുറംഡി.ഡി.ഇ പി. കൃഷ്ണന്‍, വണ്ടൂര്‍ ഡി.ഇ.ഒകെ. ശശിപ്രഭ,  തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ സി. ഭാസ്‌കരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജല്‍ ആമയൂര്‍, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് അംഗം പി. ആമിന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സക്കീന, പി.ടി.എ പ്രസിഡന്റ് എന്‍.പി മുഹമ്മദ് എന്നിവര്‍സംസാരിച്ചു.

 

date