Skip to main content

നിര്‍മ്മാണ രംഗത്ത്കുടുംബശ്രീയും

നിര്‍മ്മാണ രംഗത്ത് നൂതന സാങ്കേതികവിദ്യയുംമാനേജ്‌മെന്റ് രീതിയും സംയോജിപ്പിച്ച് കുടുംബശ്രീ സംരംഭക ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍  50 വനിതകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 'മാലാഖ സൊല്യൂഷന്‍സ് ലേബര്‍ കോണ്‍ട്രാക്ട് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ' സംരംഭക ഗ്രൂപ്പാണ് ഈ രംഗത്ത് നൂതന കാല്‍വെയ്പ് നടത്തുന്നത്.
നഗരസഭ 640 എസ്.സി കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന 600 സ്‌ക്വയര്‍ ഫീറ്റ് ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  മുന്‍കൈ എടുത്താണ്  ഗ്രൂപ്പ് രൂപീകരിച്ചത്. ഒക്ടോബറില്‍ തറക്കല്ലിട്ട് പ്രവര്‍ത്തനമാരംഭിച്ച ഭവനങ്ങളില്‍ 50 എണ്ണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.  150 എണ്ണം   നിര്‍മ്മാണ ഘട്ടത്തിലും  440 എണ്ണം സാങ്കേതിക നടപടികളുമായി നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ രംഗത്ത് കൂടുതല്‍മികച്ച പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ഗ്രൂപ്പ് തയ്യാറാവുന്നത്.
നിലവില്‍ നിര്‍മാണ ജോലികള്‍ സ്വയംചെയ്യുന്ന ഭവന നിര്‍മ്മാണ തൊഴിലാളികളുടെ സംരംഭക ഗ്രൂപ്പ്കുടുംബശ്രീയില്‍ ധാരാളമുണ്ട്.എന്നാല്‍ സാമ്പ്രദായികമായ രീതിയില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മാണത്തിനാവശ്യമായ വിശദമായ പദ്ധതിരേഖ, പ്ലാന്‍, എസ്റ്റിമേറ്റ്, നിര്‍മ്മാണം, സൂപ്പര്‍വൈസിങ് തുടങ്ങി നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൊത്തത്തില്‍ കരാര്‍ എടുക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ മാതൃകയിലുള്ള ആധുനിക സംരംഭ ഗ്രൂപ്പായാണ് മാലാഖ സൊലൂഷ്യന്‍സ് പ്രവര്‍ത്തിക്കുക. ഒരു മേഖലയില്‍ നിന്ന്  10 വനിതാ സംരംഭകരുള്ള  അഞ്ചു ഗ്രൂപ്പായാണ് മാലാഖ സൊല്യൂഷന്‍ രൂപീകരിച്ചത്. കേന്ദ്രീകൃത പ്രവര്‍ത്തനത്തിനായി ഓരോ ഗ്രൂപ്പിലെയും സെക്രട്ടറി, പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരു നഗരസഭാതല കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ഗ്രൂപ്പിന് കണ്‍വീനര്‍, പ്രസിഡന്റ്‌സെക്രട്ടറി എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഈ കണ്‍സോഷ്യം ഗ്രൂപ്പ് ആധുനിക ഓഫീസ്, സാങ്കേതിക വിദ്യ, അക്കൗണ്ടിങ്, പാന്‍ കാര്‍ഡ്,  ജി.എസ്.ടി. രജിസ്‌ട്രേഷന്‍ എന്നിവ ആര്‍ജിക്കുകയും ചെയ്തു. ഓഫീസ് ചുമതലക്കായി എം.ബി.എ ബിരുദധാരിയെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കുകയും സംരംഭക ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാരായി ചുമതല നല്‍കുകയും ചെയ്തു. അതിനു താഴെ 10 എഞ്ചിനീയര്‍മാരടങ്ങുന്ന ടെക്‌നിക്കല്‍വിങ്ങും, 200 തൊഴിലാളികളടങ്ങുന്ന ലേബര്‍വിങ്ങും, നിര്‍മ്മാണ ഉപകരണങ്ങള്‍, നിര്‍മ്മാണ വസ്തുക്കള്‍എന്നിവലഭ്യമാക്കാനായി പ്രമുഖകമ്പനികളുമായികരാര്‍ഉണ്ടാക്കിപ്രവര്‍ത്തന സജ്ജമായികഴിഞ്ഞു. വനിതാവികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശയില്‍ നല്‍കുന്ന 50 ലക്ഷംരൂപ വായ്പയാണ് ഗ്രൂപ്പിന്റെമൂലധനം.

 

date