പൊതുവിദ്യാഭ്യാസ രംഗം വലിയ പുരോഗതിയില്‍: മന്ത്രി എം.എം മണി
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ പുരോഗതിയാണ് ഈ രംഗത്ത് കൈവന്നിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും
സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തി മൂന്ന് കോടിയുടെ പദ്ധതി പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വര്‍ദ്ധനവ് സ്‌കൂളുകളുടെ മികച്ച നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി എം.എം മണിയുടെ എം എല്‍ എ ഫണ്ടില്‍ നിന്നനുവദിച്ച 40 ലക്ഷം രൂപയും നബാര്‍ഡ് ഫണ്ട് 1.60 കോടി രൂപയും ചേര്‍ത്ത് രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം നിലവിലുള്ള ഹൈസ്‌കൂള്‍ മന്ദിരത്തോട് ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം കരുതലോടെ പദ്ധതിയുടെ ഉദ്ഘാടനവും സ്‌കൂളിന്റെ എട്ടാമത് വാര്‍ഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്റെ കരുതലോടെ പദ്ധതിയില്‍ ഈ സ്‌കൂളിനെ ഉള്‍പ്പെടുത്തിയത്.
ദേശീയ കബഡി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച അലീന ജിജിയെയും
സംസ്ഥാനതല കലാ, ശാസ്ത്രമേളകളില്‍ വിജയികളായ ഈ സ്‌കൂളിലെ പ്രതിഭകളെയും മന്ത്രി അനുമോദിച്ചു. സ്‌കൂളങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തിന് പി.ടി.എ പ്രസിഡന്റ് പി.ബി.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാതല കലാ, ശാസ്ത്രമേളയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലിജോളി നിര്‍വ്വഹിച്ചു. ഉപജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഠന മികവിനുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മ്മല നന്ദകുമാര്‍ നോബിള്‍ ജോസഫ് എന്നിവരും നിര്‍വ്വഹിച്ചു. കട്ടപ്പന ഡി ഇ ഒ അബ്ദുള്‍ ഹമീദ് കെ.സി മുഖ്യ പ്രഭാഷണം നടത്തി. ത്രിതല ഗ്രാമപഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് മേരിക്കുട്ടി ജോസഫ്, കട്ടപ്പന ബി ഡി ഒ ധനേഷ് ബി, സീനിയര്‍ അസിസ്റ്റന്റ് ഉഷ കെ എസ്, സ്‌കൂള്‍ ലീഡര്‍ മേഘ എസ്.സാബു, പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അമ്പിളി പി.ബി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
- Log in to post comments