രക്തസാക്ഷ്യം പരിപാടി ശാന്തിയാത്ര ഇന്ന്
തവനൂരില്‍ നടക്കുന്ന രക്തസാക്ഷ്യം പരിപാടിയും സര്‍വ്വോദയ മേളയും നാലാം ദിവസം ആകുമ്പോള്‍ എല്ലാ വര്‍ഷത്തെയും പോലെ ഇന്ന് (ഫെബ്രുവരി 12) രാവിലെ 6.30 ന് കേളപ്പജിസ്തൂപത്തില്‍ നിന്ന്ശാന്തിയാത്ര ആരംഭിക്കും തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും, സര്‍വ്വധര്‍മ്മ സമഭാവനാ സദസ്സും നടക്കും. 11 ന് അനുസ്മരണ സമ്മേളനവുംഉണ്ടാകും.
പരിപാടിയില്‍ ഗാന്ധിയന്‍ ധര്‍മ്മങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണനും സംസാരിച്ചു. സര്‍വ്വോദയ മേളയില്‍ വിദ്യാര്‍ത്ഥി - യുവജന സമ്മേളനം ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയും, ഗാന്ധി മാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സി. ഹരിദാസ്, എം. പീതാംബരന്‍, യു.രാമചന്ദ്രന്‍, പി.കോയക്കുട്ടി, അലവിക്കുട്ടി ബാഖവി, ടി.വി. അബ്ദുല്‍സലാം, എം.പി. ചന്ദ്രന്‍, മനോജ് കണ്ടത്തില്‍, അജിത്മംഗലം എന്നിവര്‍ സംസാരിച്ചു.
- Log in to post comments