Skip to main content

കിഡ്‌സ് പാര്‍ക്ക്ഉദ്ഘാടനം ചെയ്തു

വാഴക്കാട് മപ്രം ജി.എം.എല്‍.പി. സ്‌കൂളില്‍ ടി.വി. ഇബ്രാഹീംഎം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിു ആറ് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കിഡ്‌സ് പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എഉദ്ഘാടനം നിര്‍വ്വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജമീല അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, ബ്ലോക്ക് സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍കെ.ശറഫുീസ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ചോലയില്‍ നയീമുദ്ദീന്‍ എ ബാവ, സുഹറാബി, ഫാത്തിമ സുഹറ, ഷീബ, ഹെഡ്മാസ്റ്റര്‍ എം.രാമചന്ദ്രന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് കെ.ടി.സലാം, വൈസ് പ്രസിഡന്റ്ശംസു, ഇ.ടി. അബ്ദുല്‍ജബ്ബാര്‍, മമ്പാട് മൊയ്തീന്‍, യശോദമപ്രം, രാഗേഷ്, ഇ.ടി. ആരിഫ്, കെ.സി. മുത്തുക്കോയ തങ്ങള്‍, കെ.റഷീദ്, കെ.സി. ഉസ്മാന്‍ റഫീഖ് മാടത്തിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ഡലത്തില്‍ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയായ 'ആടാം, പാടാം, പഠിക്കാം' പദ്ധതിക്കു കീഴിലാണ് കിഡ്‌സ് പാര്‍ക്ക് ഒരുക്കിയത്.  സംസ്ഥാന തലത്തില്‍ തന്നെ മാതൃകയായ പദ്ധതിക്ക് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് അംഗീകാരം ലഭ്യമാക്കിയത്. പദ്ധതി പ്രകാരം പൂന്തോട്ടത്തോടൊപ്പം കുട്ടികള്‍ക്കായി പാര്‍ക്കില്‍ സീസോ, ഊഞ്ഞാല്‍, ഗോള്‍സിങ്ങ്, ഡബിള്‍ സിങ്ങ്, ഗ്യാങ്ങ് സിങ്ങ്, കോര്‍ണര്‍ സിറ്റിങ്ങ് ഉള്‍പ്പെടെ സൗകര്യങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

date