Skip to main content

മാറ്റത്തിന്റെകാഴ്ചകള്‍ പകര്‍ത്താം...സമ്മാനങ്ങള്‍ നേടാം.... ഓണ്‍ലൈന്‍ വീഡിയോമത്സരം' മിഴിവ് 2019 ' ന് തുടക്കമായി

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതു ജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോമത്സരം 'മിഴിവ് 2019' ന് തുടക്കമായി. ംംം.ാശ്വവശ്2019.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍  പ്രമുഖ സിനിമാ പരസ്യ സംവിധായകര്‍ വിലയിരുത്തി ക്യാഷ് പ്രൈസുകള്‍ നല്‍കും. ഒന്നാം സമ്മാനം: ഒരുലക്ഷം രൂപ, രണ്ടാം സമ്മാനം 50,000  രൂപ, മൂന്നാം സമ്മാനം  25,000രൂപ, പ്രോത്സാഹന സമ്മാനം 5,000 രൂപ വീതം പത്ത് പേര്‍ക്ക്. അതോടൊപ്പംമികച്ച സൃഷ്ടികളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പി ആര്‍ വകുപ്പിന്റെ മറ്റ് വീഡിയോ, ആഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണനയും  നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്  പി.ആര്‍.ഡിഡയറക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് ഈ മാസം 24  വരെ വീഡിയോ അപ്ലോഡ്‌ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍ നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്.  പ്രഫഷണല്‍ കാമറ ഉപയോഗിച്ചോ, മൊബൈലിലോഷൂട്ട്‌ചെയ്യാം.  ഫിക്ഷന്‍, ഡോക്യൂഫിക്ഷന്‍, അനിമേഷന്‍ (3ഉ/2ഉ), നിശ്ചല ചിത്രങ്ങള്‍ മൂവിയാക്കി യോ, ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാല്‍   സാധാരണക്കാരന് മനസ്സിലാകുന്ന  വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്‍ഡ്സ് ആണ്. ക്രെഡിറ്‌സ്,ലഖുവിവരണംഎന്നിവചേര്‍ത്ത് ഫുള്‍എച്ച് ഡി  (1920ണ്മ1080) ങജ4ഫോര്‍മാറ്റില്‍ വേണം അപ്ലോഡ് ചെയ്യേണ്ടത്.

 

date