Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടിലേക്കുള്ള ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനപ്രകാരം നിയമനം നടത്തുന്നതിനായി ഫെബ്രുവരി 14ന് രാവിലെ 11.30ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്ലസ് ടു/ പി.ഡി.സി സയന്‍സ് ഐച്ഛിക വിഷയമായെടുത്ത് ബി.എസ്.സി എം.എല്‍.റ്റി/ സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.റ്റി കോഴ്‌സ് പാസായവരായിരിക്കണം. പ്രായപരിധി 45 വയസ്സില്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും വയസ്സും വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

date