Skip to main content

യു.എ.ഇ-യില്‍ എന്‍ഡോസ്‌കോപി ടെക്‌നീഷന്‍ ഒഴിവ്

 

യു.എ.ഇ-യിലെ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയിലേക്ക്  നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എന്‍ഡോസ്‌കോപി ടെക്‌നീഷന്‍മാരുടെ രണ്‍് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം-6000 യു.എ.ഇ ദിര്‍ഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, വിമാന ടിക്കററ് എന്നിവ സൗജന്യമായി ലഭിക്കും. പ്രായപരിധി 22 നും 35 നും മധ്യേ. രണ്‍്  മുതല്‍ അഞ്ച് വര്‍ഷം വരെ ഈ മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള എന്‍ഡോസ്‌കോപി ടെക്‌നീഷന്‍മാര്‍  ഫെബ്രുവരി 20 ന് മുമ്പായി നോര്‍ക്ക റൂട്ട്‌സ് (ംംം.ിീൃസമൃീീെേ.ില)േ വെബ് സൈററില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ 0471-2770577 നമ്പരില്‍   ലഭിക്കും.

date