Post Category
കാര്‍ഷിക സേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം
കോന്നി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ കാര്‍ഷിക സേവന കേന്ദ്രത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അവസരം. പ്രായം 18നും 50നും മധേ്യ. താത്പര്യമുള്ളവര്‍ ഈ മാസം 18ന് മുമ്പ് കാര്‍ഷിക സേവന കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളിലും കാര്‍ഷിക പരിചരണമുറകളിലും പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയായാല്‍ കാര്‍ഷിക സേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം. കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. (പിഎന്‍പി 517/19)
date
- Log in to post comments