Skip to main content

ഈ കുഞ്ഞുങ്ങള്‍ക്കും നല്‍കാം മറക്കാനാകാത്ത ഒരവധിക്കാലം

 

നമ്മുടെ കുട്ടികള്‍ക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി വീട്ടില്‍ സംരക്ഷിക്കാനുള്ള സന്മനസ്സുള്ളവര്‍ക്കായി ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു. 

അച്ഛനമ്മമാര്‍ക്ക് കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ഫോസ്റ്റര്‍ കെയര്‍ അഥവാ പോറ്റിവളര്‍ത്തല്‍ പദ്ധതി. വനിതാശിശുവികസന വകുപ്പിന് കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്താന്‍ അനുവദിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളിലേക്ക് സ്‌കൂള്‍ വേനലവധിക്കാലങ്ങളില്‍ മാത്രം കുട്ടികളെ അയയ്ക്കും. വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആഫീസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരവുമൊരുക്കും. കൂടുതല്‍ വിവരം ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319998, 7012374037.                                                                          (പിഎന്‍പി 520/19)

date