Post Category
ലഹരിവിമുക്തബാല്യം പുരസ്‌കാരം പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്
ജില്ലയില്‍ മികച്ച രീതിയില്‍ അന്തര്‍ദേശീയ മദ്യ-മയക്കുമരുന്ന് വിരുദ്ധവാരാചരണം സംഘടിപ്പിച്ചതിനുള്ള ലഹരിവിമുക്തബാല്യം പുരസ്‌കാരം പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. വനിതാ ശിശുവികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി നടത്തിയ ദിശാക്യാമ്പില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് ചെയര്‍മാനും സബ്ജഡ്ജുമായ ആര്‍.ജയകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്‌കൂളിലും സമൂഹത്തിലും നടത്തിയ പ്രവര്‍ത്തനങ്ങളും സെമിനാറുകളും വാഹന പ്രചരണജാഥകളുമാണ് സ്‌കൂളിന്റെ ലഹരിവിമുക്ത ക്ലബിനെ സമ്മാനാര്‍ഹമാക്കിയത്. (പിഎന്‍പി 522/19)
date
- Log in to post comments