Post Category
വസ്ത്രനിര്‍മാണ രംഗത്തെ നൂതന ആശയങ്ങളുമായി ത്രിദിന ശില്പശാല
ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ത്രിദിന ടെക്‌നോളജി ക്ലിനിക്ക് തിരുവല്ലയില്‍ തുടങ്ങി. വസ്ത്രനിര്‍മാണ രംഗത്തെ നൂതന പ്രവണതകള്‍ മനസ്സിലാക്കുവാനും പുതിയ യന്ത്ര സാമഗ്രികള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടി ഫാഷന്‍ ടെക്‌നോളജി അധിഷ്ഠിതമായി നടത്തിയ സാങ്കേതിക ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ ശ്രീരഞ്ജിനി എസ് പിള്ള അധ്യക്ഷത വഹിച്ചു. പ്രസാദ കുമാര്‍, ഡാനിയേല്‍, ഡി.രാജേന്ദ്രന്‍, ഷൈലമ്മ, ലിസിയമ്മ, കൈരളി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ് നടത്തി. ഇന്ന് കൊല്ലം ഐഎഫ്റ്റികെയില്‍ പ്രായോഗിക ക്ലാസ് നടത്തും. ശില്പശാല നാളെ സമാപിക്കും.
(പിഎന്‍പി 524/19)
date
- Log in to post comments