Post Category
സ്വയംതൊഴില്‍ വായ്പ
ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 18നും 55നും മധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും പന്തളം പോസ്റ്റാഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.
(പിഎന്‍പി 527/19)
date
- Log in to post comments