Skip to main content

ഏകദിന ശില്പശാല സംഘടിപ്പിച്ചു

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രതാ ക്യാമ്പയിന് തയ്യാറെടുക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള ജില്ലാതല ഏക ദിന ശില്പശാല കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വച്ച് നടന്നു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധര നെല്ലൂരായ എന്നിവര്‍ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ എസ് സയന നന്ദി പറഞ്ഞു. ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ. എ ടി മനോജിന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രതാ ശില്പശാല കര്‍മ്മപദ്ധതി തയ്യാറാക്കി. ജില്ലാ, താല്ലൂക്ക്, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടുമാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

 

date