Skip to main content

പ്രീ പ്രൈമറി കലോത്സവം ആഘോഷിച്ചു

 

മാന്തുക ഗവ.യു.പി സ്‌കൂളിലെ പ്രീപ്രൈമറി കലോത്സവം കുട്ടികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രച്ഛന്നവേഷം ,നൃത്തം, പാട്ട്, പ്രസംഗം, സ്‌കിറ്റ്, ആക്ഷന്‍ സോങ്, ഏകാംഗാഭിനയം, ഗ്രൂപ്പ് ഡാന്‍സ്, ലളിതഗാനം തുടങ്ങി വിവിധ ഇനങ്ങള്‍ പ്രീ പ്രൈമറിയിലെ കുരുന്നുകള്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ചു. പിന്നണി ഗായകന്‍ അനു  വി.സുദേവ് കലാമേള ഉത്ഘാടനം ചെയ്തു. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുളനട ഗ്രാമപഞ്ചായത്തംഗം എല്‍സി ജോസഫ്, പ്രഥമാധ്യാപകന്‍ സുദര്‍ശനന്‍ പിള്ള,  പിടിഎ പ്രസിഡന്റ് വി.അനില്‍, അധ്യാപകരായ ബിന്ദു, ഗീത ദേവി, ബിജു, ലീന, ഇന്ദ്രജിത്ത് എന്നിവര്‍ സംസാരിച്ചു.           (പിഎന്‍പി 539/19)

date