Skip to main content

ചാർജ്ജെടുത്തു

ആലപ്പുഴ: 181 പുന്നപ്ര സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്ററായി അമ്പലപ്പുഴ താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ആലപ്പുഴ യുണിറ്റ് ഇൻസ്‌പെക്ടർ ചാർജ്ജെടുത്തു. ബാങ്കിലെ ഇടപാടുകൾ കളർകോട് പ്രവർത്തിക്കുന്ന സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ യുണിറ്റ് ഇൻസ്‌പെക്ടർ മുഖേന നടത്തണം. ഫോൺ: 0477-2266763.

 

 

 

പുലിയൂർ സ്‌കൂളിൽ ഗുരുവന്ദനം ഇന്ന്

 

ചെങ്ങന്നൂർ : പുലിയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനവും പൂർവ്വവിദ്യാർത്ഥിസംഗമവും വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.

date