ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ആവശ്യത്തിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തിൽ ഫെബ്രുവരി 27 രാവിലെ 11 വരെ ടെൻഡർ നൽകാം. അന്നേ ദിവസം രണ്ടിന് തുറക്കും വിശദവിവരത്തിന് ഫോൺ: 0479- 2412765.
കണിച്ചുകുളങ്ങര ക്ഷേത്രം: താത്കാലിക ഡിസ്‌പെൻസറി പ്രവർത്തനമാരംഭിക്കും
ആലപ്പുഴ: ജില്ലയിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചിക്കരക്കുട്ടികൾക്കും ക്ഷേത്രത്തിലെത്തുന്ന മറ്റു ജനങ്ങൾക്കുമായി ഫെബ്രുവരി 14 മുതൽ മാർച്ച് ഒന്നുവരെ ക്ഷേത്രാങ്കണത്തിൽ ജില്ല ഹോമിയോപ്പതി വകുപ്പിന്റെ താത്കാലിക ഡിസ്‌പെൻസറി പ്രവർത്തനമാരംഭിക്കും. ഉദ്ഘാടന ഇന്ന് (ഫെബ്രുവരി 14)ന് രാവിലെ 10ന് ക്ഷേത്രം പ്രസിഡന്റും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.
- Log in to post comments