Post Category
ലാപ്ടോപ് വിതരണം
പള്ളിപ്പുറം:പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.ആർ ഹരിക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. ബിരുദം, പ്രൊഫഷണൽ കോഴ്സ്സുകൾ തുടങ്ങിയവയ്ക്ക് പഠിക്കുന്ന പഞ്ചായത്ത് പരിധിയിലുള്ള അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ അധ്യയന വർഷം ലാപ്ടോപ് നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ സുമ വിമൽ റോയി, മണിക്കുട്ടൻ, ഉഷ മനോജ്, ജ്യോതിശ്രീ,നൈസി ബെന്നി, പ്രസീത വിനോദ്, സജിമോൾ മഹേഷ്, കെ.എസ് ബാബു, മഞ്ജു സുധീർ, കെ കെ രമേശ്ൻ, ഷിൽജ സലിം, ബ്ലോക്ക് മെമ്പർ സിന്ധു മഹേശൻ പഞ്ചായത്ത് സെക്രട്ടറി ഗീതകുമാരി, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments