Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകൾ,ക്യാമ്പുകൾ,ബോധവൽക്കരണ ക്ലാസ്സുകൾ,പരിശീലന പരിപാടികൾ എന്നിവ നടത്തുന്നതിലേക്ക്് കരാർ അടിസ്ഥാനത്തിൽ വണ്ടി വാടകക്ക് എടുക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ വിൽക്കുന്ന അവസാന സമയം ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 12 മണി വരെയും തുറക്കുന്ന സമയം ഫെബ്രുവരി 25ന് രാവിലെ 11 മണിവരെയുമായിരിക്കും.
യോഗം ഇന്ന്
ആലപ്പുഴ: കേരള മദ്രസ അധ്യാപക ക്ഷേമനിധിയുടെ സംസ്ഥാനതല അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ, ഇടുക്കി, കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ സംഘടന ഭാരവാഹികളുടെ യോഗം ചേരുന്നു. ബുധനാഴ്ച 2 30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത് ഫോൺ: 9188230577
date
- Log in to post comments