ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എ.അനില്‍കുമാറിനെയും വൈസ് പ്രസിഡന്റായി സി.എന്‍ രാജേഷഷിനെയും സംസ്ഥാന കമ്മറ്റിയിലേക്കുള്ള ജില്ലാ പ്രതിനിധിയായി ജി.വിപിനെയും തിരഞ്ഞെടുത്തു. വീണ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പെന്നും സംസ്ഥാന കായിക ഭൂപടത്തില്‍ ജില്ല മുന്നോട്ട് വരുന്നതിനുള്ള തീവ്രമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഓരോ സ്റ്റേഡിയം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം എന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്. നസീറായിരുന്നു റിട്ടേണിംഗ് ഓഫീസര്‍.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റാന്നി എം.എല്‍.എ രാജു എബ്രഹാം സന്നിഹിതനായിരുന്നു. പതിനൊന്ന് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍, 34 സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍, ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വിഭാഗം അംഗം, അഞ്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗവണ്‍മെന്റ് നാമനിര്‍ദേശം ചെയ്ത മൂന്ന് അംഗങ്ങള്‍, ജില്ലാ കളക്ടര്‍ നിര്‍ദേശിച്ച ആറ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന 61 അംഗങ്ങളില്‍ നിന്നാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. പുതിയ പ്രസിഡന്റിന്റെ ആധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ മാസം 21ന് ചേരും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ഗീത സുരേഷ്, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സതിദേവി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി.പി സെബാസ്റ്റ്യന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അസോസിയേഷന്‍ പ്രതിനിധികള്‍, സ്പോര്‍ട്സ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 547/19)
- Log in to post comments