Post Category
സ്മാര്‍ട്ട് ക്ലാസ് ഉത്ഘാടനം ചെയ്തു
പെരുമ്പുളിക്കല്‍ ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂളില്‍ അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.പി.റോയി, എ.കെ.സുരേഷ്, പറന്തല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.അനില്‍കുമാര്‍, രജനി ബാലന്, അഡ്വ. പി.എന്‍.രാമകൃഷ്ണപിള്ള, മാത്യു പറന്തല്‍, ആര്.ശ്രീകുമാര്‍, ജയാമോള്‍, ജെ.രാജേന്ദ്രകുറുപ്പ് എന്നിവര്‍ സംസാരിച്ചു.
(പിഎന്‍പി 554/19)
date
- Log in to post comments