Skip to main content

വെള്ളമുണ്ട ഗവ. ഐടിഐ:  പ്രവേശന നടപടികള്‍ തുടങ്ങി

 

വെള്ളമുണ്ട ഗവ. ഐ.ടി.ഐയില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. അപേക്ഷാ ഫോറങ്ങള്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫിസ്, നെന്മേനി ഗവ. ഐടിഐ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍  ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 20 ആണ്. 21ന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 22 മുതല്‍ 25 വരെയാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് മെമ്മോ കാര്‍ഡുകള്‍ അയക്കും. ഇതിനായി അപേക്ഷകന്‍ സ്വന്തം മേല്‍വിലാസമെഴുതിയ ആറ് രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച പോസ്റ്റ് കാര്‍ഡ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷാഫീസ്, ആവശ്യമായ രേഖകളുടെ പകര്‍പ്പ് എന്നിവയും ഇതോടൊപ്പം നല്‍കണം. അപേക്ഷകര്‍ ഐടിഐയില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് നോക്കി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. 

എസ്എസ്എല്‍സി ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു വര്‍ഷ,  ദ്വിവത്സര ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാ മിഷന്‍ നടത്തുന്ന ലെവല്‍ എ സ്റ്റാന്‍ഡേര്‍ഡ് പത്താംതരം തുല്യത കോഴ്‌സ് എസ്എസ്എല്‍സിക്ക് തുല്യമായിരിക്കും. സംസ്ഥാനത്തെ ഐ.ടി,ഐകളിലെ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സിബിഎസ്ഇ സ്‌കൂള്‍ തലത്തില്‍ നടത്തുന്ന പത്താംക്ലാസ് സ്‌കൂള്‍തല പരീക്ഷ വിജയിച്ച അപേക്ഷകരെയും നോണ്‍ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സിബിഎസ്ഇ സ്‌കൂള്‍ തല പരീക്ഷകളില്‍ പങ്കെടുത്ത അപേക്ഷകരെയും പരിഗണിക്കും. ബധിരര്‍/മൂകര്‍ ആയ അപേക്ഷകര്‍ക്ക് പരിശീലനം ലഭിക്കുന്നതിന് മറ്റു തരത്തില്‍ അയോഗ്യതയില്ലെങ്കില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നതില്‍ ഇംഗ്ലീഷിന് പകരമായി തിരഞ്ഞെടുത്ത വിഷയങ്ങളുടെ മാര്‍ക്ക് ഇംഗ്ലീഷ് വിഷയത്തിന് തുല്യമായി കണക്കാക്കി പ്രവേശനത്തിന് പരിഗണിക്കും. പ്രൈവറ്റായി എസ്എസ്എല്‍സി എഴുതി തോറ്റവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയില്ല. അപേക്ഷകരുടെ സൗകര്യാര്‍ത്ഥം ഐടിഐയില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും ലഭിക്കും. 

 

date