നാഷണല്‍ യൂത്ത് വോളണ്ടിയര്‍ തെരഞ്ഞെടുപ്പ്
ഭാരത സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിലെ ജില്ലാ നെഹ്രു യുവകേന്ദ്ര 2019-20 വര്‍ഷത്തേക്ക് നാഷണല്‍ യൂത്ത് വോളണ്ടിയര്‍ പദ്ധതിയിലേക്ക് യുവതീയുവാക്കളെ തെരഞ്ഞെടുക്കുന്നു. 2018 ഏപ്രില്‍ ഒന്നിന് 18നും 29നും മധ്യേ പ്രായമുള്ള, പത്താം ക്ലാസ് പാസായ, വിദ്യാര്‍ഥികളല്ലാത്ത, തൊഴില്‍രഹിതര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍സിസി, യൂത്ത് ക്ലബ്, മഹിളാസമാജം, കുടുംബശ്രീ, സാംസ്‌കാരിക സാമൂഹിക സംഘടനാ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും പ്രതേ്യക പരിഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ലഭിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന നെഹ്രു യുവകേന്ദ്ര ഓഫീസില്‍ നേരിട്ടോ www.nyks.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍: 0468 2223640.
(പിഎന്‍പി 569/19)
- Log in to post comments