Skip to main content

ഉപതെരഞ്ഞെടുപ്പ്:  രണ്ടെണ്ണത്തിൽ സി.പി.എം, ഒന്നിൽ കോൺഗ്രസ്, ഒന്നിൽ സ്വതന്ത്രൻ

ആലപ്പുഴ: ജില്ലയിലെ ഒഴിവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടെണ്ണത്തിൽ  സിപിഎമ്മും ഒരെണ്ണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒരെണ്ണത്തിൽ  സ്വതന്ത്രനും വിജയിച്ചു.  ആലപ്പുഴ നഗരസഭയിലെ ജില്ലാകോടതി വാർഡ് (15) തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ബി.മെഹബൂബ് 818 വോട്ട് നേടി വിജയിച്ചു. 294 വോട്ടുനേടി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടോമി ജോസഫ് രണ്ടാം സ്ഥാനത്താണ്. എൻസിപി സ്വതന്ത്രൻ വർഗീസ് ജോൺ പുത്തൻപുരയ്ക്കൽ 272 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഭാരതീയ ജനതാ പാർട്ടിയിലെ ഗീതാ രാംദാസ് 59 നേടി. കായംകുളം നഗരസഭയിലെ എരുവ വാർഡ് (12) നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സുഷമ അജയൻ 734 വോട്ടുനേടി വിജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സിന്ധു കുമാരി 288 വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. ഭാരതീയ ജനതാ പാർട്ടിയിലെ രാധാകൃഷ്ണൻ 93 വോട്ട് നേടി. സ്വതന്ത്ര ആതിര സന്തോഷ് രണ്ട് വോട്ട് നേടി.  

കൈനകരി ഗ്രാമപഞ്ചായത്ത് ഭജനമഠം വാർഡ് (5) തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ബീനാ വിനോദ് 492 വോട്ട് നേടി വിജയിച്ചു.  ഭാരതീയ ജനതാ പാർട്ടിയിലെ ബിന്ദു ഷാജി 387 വോട്ട് നേടി.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വതന്ത്രൻ ജയമ്മ പുത്തൻപറമ്പ് 51 വോട്ടുനേടി.  കരുവാറ്റ ഗ്രാമപഞ്ചായത്ത് നാരായണ വിലാസം വാർഡ് (12) തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സുകുമാരി 431 വോട്ടുനേടി വിജയിച്ചു. സിപിഎമ്മിലെ ജയപ്രകാശിന് 323 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ പി.വി.രമേശ് 30 വോട്ട് നേടി. 

 

date