പ്രളയക്കെടുതി: ഭൂമി വാങ്ങുന്നതിനുള്ള നിബന്ധനകള്‍ പരിഷ്‌ക്കരിച്ച് ഉത്തരവായി
പ്രളയത്തില്‍ പൂര്‍ണ്ണമായും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി വേറെ സ്ഥലം ഇല്ലെങ്കിലോ നിലവിലുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിന് അനുയോജ്യമല്ലെങ്കിലോ വീട് വയ്ക്കുന്നതിന് ഭൂമി വാങ്ങുന്നതിന് പരമാവധി ആറ് ലക്ഷം രൂപയ്ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ വാങ്ങണമെന്ന നിബന്ധനയില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇടുക്കി പോലുള്ള മലയോര ജില്ലകളിലും മറ്റും പരമാവധി വാങ്ങാവുന്ന വസ്തുവിന്റെ വിസ്തൃതി അഞ്ച് സെന്റ് എന്നുള്ളത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആറ് ലക്ഷം രൂപ വിനിയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് സെന്റ് വസ്തു എങ്കിലും വാങ്ങേണ്ടതാണ്. എന്നാല്‍ ഈ തുക വിനിയോഗിച്ച് പരമാവധി ലഭ്യമായ അളവിലും ഭൂമി വാങ്ങാവുന്നതാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പരിഷ്‌ക്കരിച്ചു.
- Log in to post comments