Skip to main content

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവ്

 

 

വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍, കൗണ്‍സിലര്‍, ഓ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ്, ഓ.ആര്‍.സി സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, രണ്ടണ്‍് ഫോട്ടോ , പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടണ്‍താണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഒരോ തസ്തികകള്‍ക്കും വെവ്വേറെ അപേക്ഷകള്‍ നല്‍കണം. പ്രായപരിധി 18 നും 36 നും ഇടയില്‍. ഇടുക്കി ജില്ലാ നിവാസികള്‍ക്ക് മുന്‍ഗണന ഉണ്ടണ്‍ായിരിക്കും. അപേക്ഷ ഫെബ്രുവരി 25 ന് വൈകുന്നേരം 5 മണിക്കകം  ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, പിന്‍ 685608 എന്ന വിലാസത്തില്‍ ലഭിക്കണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 04862200108.

date