Skip to main content

ലിംഗപദവി തുല്യതക്ക് ചര്‍ച്ചകളുമായി കുടുംബശ്രീ

 

കുടുംബശ്രീ സാമൂഹിക സമത്വത്തിനായി മുമ്പോട്ട് വയ്ക്കുന്ന  ലിംഗപദവി പഠന പ്രക്രിയയുടെ ഉദ്ഘാടനം വൈദ്യൂത വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു.  സംസ്ഥാനത്തൊട്ടാകെ രണ്‍ണ്ടര ലക്ഷം കുടുംബശ്രീകളില്‍ ചര്‍ച്ചകള്‍ നടത്തും. 

ജെന്‍ഡര്‍ വിഷയത്തിലെ വിദഗ്ധരും, കുടുംബശ്രീ പ്രവര്‍ത്തകരും സംസ്ഥാന തലത്തില്‍ ഒന്നിച്ചു തയ്യാറാക്കിയ ലിംഗപദവി സമത്വവും നീതിയും എന്ന പഠന സഹായിയിലെ വിവിധ അദ്ധ്യായങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.  സ്ത്രീയും തൊഴിലും, സ്ത്രീയും ആരോഗ്യവും, സ്ത്രീയും സഞ്ചാര സ്വാതന്ത്രവും എന്നീ മുന്ന് സ്വയം പഠനങ്ങള്‍ നടത്തിയതിന് തുടര്‍ച്ചയാണ് ഈ പരിപാടി.  ഇതിനായി പൊതു ചര്‍ച്ചകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ ജില്ലാമിഷന്‍ ആസൂത്രണം ചെയ്യുന്നതായി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി അറിയിച്ചു.   

date