Skip to main content

വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് ആരംഭിച്ചു

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഇ.റ്റി കണ്‍സള്‍ട്ടന്റ് കെ.പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കോട്ടയം അഡീഷണല്‍ എസ്.പി എ നസീം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എസ്. ജയന്തി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.കെ. സ്വര്‍ണ്ണകുമാരി, അധ്യാപകന്‍ ജിബിന്‍  സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.നസീം, ബെന്നികുര്യന്‍ എന്നിവര്‍ ക്ലാസെടുത്തു. 

date