Skip to main content

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിക്കാം

ആലപ്പുഴ :പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 2018-19 വർഷത്തെ നികുതി, റേഷൻകാർഡ്, ആധാർ കാർഡ്, ഐ എഫ് എസ ഇ് കോഡുള്ള ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ റേഷൻ കാർഡ് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷിഭവനിൽ ബന്ധപ്പെടുക.ഫെബ്രുവരി 20 നകം അപേക്ഷ നൽകുന്ന കർഷകർക്കാണ് ആദ്യ ഗഡു ലഭിക്കുക  . അപേക്ഷ ഫോറം പൂരിപ്പിച്ച് , ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് പകർപ്പ് , 18-19 ലെ നികുതി രശീത് പകർപ്പ് , ആധാർ കാർഡ് പകർപ്പ് , റേഷൻ കാർഡ് പകർപ്പ് എന്നിവയുടെ പകർപ്പുമായി  നൽകണം .5 ഏക്കറിൽ കുറവ് ഭൂമിയുള്ള കർഷക കുടുംബത്തിലെ ഒരംഗത്തിനാണ് ധനസഹായം ലഭിക്കുക . കുടുംബം എന്നാൽ അച്ഛൻ , അമ്മ , അവിവാഹിതരായ മക്കൾ എന്നിവരാണ് .ഇവരുടെ എല്ലാവരുടെയും പേരിലുള്ള ഭൂമി കൂട്ടിയാണ് കുടുംബത്തിന്റെ ഭൂമി കണക്കാക്കുന്നത് .

സർക്കാർ , അർദ്ധ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതോ ഇവിടങ്ങളിൽ നിന്ന് പെൻഷൻ പറ്റുന്നതോ ആയ ഒരാളെങ്കിലും കുടുംബത്തിലുണ്ടെങ്കിൽ ധനസഹായത്തിന് അർഹതയില്ല . ഇൻകം ടാക്‌സ് നൽകുന്നവർക്ക് അർഹതയില്ല . ഭരണഘടന സ്ഥാപനങ്ങളിൽ അംഗമായിട്ടുള്ളവരുടെ കുടുംബങ്ങൾക്കും അർഹതയില്ല . സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്കും ധനസഹായത്തിന് അർഹതയില്ല .ഡോക്ടർ , വക്കീൽ , ചാർട്ടേർഡ് അക്കൗണ്ടൻറ് മുതലായ പ്രൊഫഷണലുകൾ ഉള്ള കുടുംബങ്ങൾക്കും അർഹതയില്ല .

 

ആടു വളർത്താൻ അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ :പ്രളയബാധിത പ്രദേശങ്ങളിലെ ആടുകളെ നഷ്ടപ്പെട്ട കർഷകർക്കായി ആടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു .10 പെണ്ണ് ആട്ടിൻകുട്ടികളും ഒരു ആണ് ആട്ടിൻകുട്ടിയും അടങ്ങുന്ന  യൂണിറ്റിന് 60000 രൂപ ധനസഹായം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് അതാതു സ്ഥലത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

 

പലിശയിളവ് സഹായ പദ്ധതി

 

ആലപ്പുഴ :മൃഗസംരക്ഷണ വകുപ്പിന്റെ പലിശ ഇളവ് സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൃഗസംരക്ഷണ സംരംഭങ്ങൾക്കായി ദേശസാൽകൃത/സഹകരണ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ള കുടിശ്ശിക വരുത്താതെ കൃത്യമായി ലോൺ അടച്ചിട്ടുള്ള ഗുണഭോക്താക്കൾക്കു 5000 രൂപ വരെ പലിശ ഇളവ്  നൽകും.കൂടുതൽ വിവരങ്ങൾക്കു അതാത് സ്ഥലത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ മേരി  ജെയിംസ് അറിയിച്ചു.

 

date