Skip to main content

സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം:

 

ചേലേമ്പ്ര തിരുവങ്ങാട്ടുതാഴം അങ്കണവാടി ഇന്ന് (ഫെബ്രുവരി 16) നാടിന് സമര്‍പ്പിക്കും
സംസ്ഥാന സര്‍ക്കാറിന്റെ ആയിരംദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ചേലേമ്പ്രപഞ്ചായത്ത് 12 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച തിരുവങ്ങാട്ടുതാഴംഅങ്കണവാടി ഇന്ന് (ഫെബ്രുവരി 16ന് )നാടിന് സമര്‍പ്പിക്കും. വൈകീട്ട് മൂന്നിന് പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജമീല ചടങ്ങില്‍ അധ്യക്ഷയാകും. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒ.സജ്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. അങ്കണവാടി ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികന്‍ വാസുദേവന്‍ വൈതക്കാട് കുട്ടികള്‍ക്കായി മാന്ത്രിക വിസ്മയജാലവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് അറിയിച്ചു.പഞ്ചായത്ത് ഭരണസമിതി 2018-19 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട തിരുവങ്ങാട്ടുതാഴത്ത് അങ്കണവാടിയൊരുക്കി  പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യം സഫലമാക്കിയത്.

 

date