Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി: സൗജന്യ ട്രൈസ്‌കൂട്ടര്‍ വിതരണം

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ ട്രൈസ്‌കൂട്ടര്‍ നല്‍കുന്നു. ഈ മാസം 11ന് മുമ്പ് ക്ഷേമനിധി അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിര്‍ത്തിവരുന്നവര്‍ക്ക് അപേക്ഷിക്കാം. ക്ഷേമനിധി ബോര്‍ഡ് മുഖേനയോ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മറ്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയോ സൗജന്യ ട്രൈസ്‌കൂട്ടര്‍ ലഭിച്ചിട്ടില്ലാത്താവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. അപേക്ഷാഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222709.                      (പിഎന്‍പി 609/19)

date