Skip to main content

പിഎംഎവൈ പദ്ധതിയില്‍ ഭവനനിര്‍മാണ ധനസഹായത്തിന് അപേക്ഷിക്കാം

 

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയിന്‍ കീഴില്‍ ഭവന നിര്‍മാണ ധനസഹായം ലഭിക്കുന്നതിന് വാസയോഗ്യമായ വീടില്ലാത്തതും കുറഞ്ഞത് രണ്ട് സെന്റ് സ്ഥലമെങ്കിലും വൈകശമുള്ളതുമായ കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. എഴുതി തയാറാക്കിയ അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 25ന് മുമ്പ് അതത് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് നല്‍കണം. വനിതാ ഗുണഭോക്താവിന്റെ പേരിനാണ് അപേക്ഷിക്കേണ്ടത്. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

                   (പിഎന്‍പി 613/19)

date