Post Category
ക്ലാസ് മുറി നവീകരിച്ചു
ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കുളങ്ങര എല്‍.പി.എസ് സ്‌കൂളിലെ നവീകരിച്ച ക്ലാസ് മുറിയുടെയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റഹിം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടുപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 233/2019)
date
- Log in to post comments