Skip to main content

വഖ്ഫ് സ്ഥാപനങ്ങള്‍ കുടിശിക അടയ്ക്കണം

കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഹിത കുടിശിക വരുത്തിയിട്ടുള്ള വഖ്ഫ് സ്ഥാപനങ്ങള്‍ ഈ ഓഫീസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 ന് മുമ്പായി കുടിശിക തുക മുഴുവനായും അടച്ചു തീര്‍ത്ത് റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2724432, 9495203283.
(പി.ആര്‍.പി. 235/2019)

 

date