വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കിഴക്കുംകര, മണ്‍വിള മുരുകന്‍കോവില്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 18) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കണിയാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പെരുമാതുറ സിറ്റി, മസ്ജിദ്, വടക്കേപെരുമാതുറ 1, വടക്കെപെരുമാതുറ 2 (പൊഴി) എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ നാളെ (ഫെബ്രുവരി 18) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ധര്‍മ്മാലയം റോഡ്, ഗാന്ധാരി അമ്മന്‍ കോവില്‍, മാഞ്ഞാലിക്കുളം റോഡ്, ധര്‍മ്മാലയം എന്നിവിടങ്ങളിലും അരിസ്റ്റോ ഭാഗത്തുള്ള മനോരമ, മംഗളം കൈരളി തീയറ്റര്‍, റ്റി.കെ. പാലസ് ഹോട്ടല്‍, ആര്യനിവാസ് ഹോട്ടല്‍, ഹൊറിസണ്‍ ഹോട്ടല്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 17) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേനംകുളം മേല്‍പാലം, നാലുമുക്ക്, പുല്ലാട്ടുകേരി അമ്പലത്തിന്റെ ഭാഗം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 17) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂജപ്പുര, കേശവന്‍ നായര്‍ റോഡ് എന്നീ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 18) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 236/2019)
- Log in to post comments