Post Category
സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനം ഇന്ന്
കേരള അബ്കരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2017-18 അധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലാപ്ടോപ്പ് വിതരണവും മദ്യനയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസം 'സുരക്ഷാ' സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനവും ഇന്ന് (ഫെബ്രുവരി 20) ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും.
കോഴിക്കോട് ടൗണ്‍ഹാളില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ ഡോ.എം.കെ.മുനീര്‍.എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ്, ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍ എന്നിവര്‍ സംബന്ധിക്കും.
date
- Log in to post comments