ഐ ആന്‍ഡ് പി ആര്‍ ഡി ഫോട്ടോ പ്രദര്‍ശനം തുടങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി വികസന കുതിപ്പുകളും നേട്ടങ്ങളും പ്രതിപാദിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം തേക്കിന്‍ക്കാട് മൈതാനത്തെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന നഗരിയില്‍ ആരംഭിച്ചു. ആഘോഷ ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഘോഷയാത്രയ്‌ക്ക് ശേഷം നിബിഡമായ സദസ്സിനെ സാക്ഷിയാക്കി മേയര്‍ അജിത വിജയന്‍ പി ആര്‍ ഡി പ്രദര്‍ശന നഗരി ഉദ്‌ഘാടനം ചെയ്‌തു. കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്‌ടര്‍ ടി വി അനുപമ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉല്‍പന്ന വിപണന പ്രദര്‍ശന മേള ഫെബ്രുവരി 27 വരെ തുടരും. സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങള്‍ പ്രതിപാദിപ്പിക്കുന്ന 60 ചിത്രങ്ങളാണ് പി ആര്‍ ഡി പ്രദര്‍ശന ഹാളില്‍ ഒരുക്കിയിട്ടുളളത്. ഉദ്‌ഘാടന ശേഷം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉല്‍പന്ന പ്രദര്‍ശന വിപണന നഗരിയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
- Log in to post comments