Skip to main content

കല്ലേറ്റുംകര സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ നിര്‍മ്മാണോദ്‌ഘാടനം

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി പതിമൂന്ന്‌ ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കല്ലേറ്റുംകര സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കെ.യു. അരുണന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ മന്ദിരത്തിന്റെ ശിലാഫലകം എം എല്‍ എ അനാച്ഛാദനം ചെയ്‌തു. കേരള സ്റ്റേറ്റ്‌ കണ്‍സ്‌ട്രക്ഷന്‍ ലിമിറ്റഡ്‌ പ്രതിനിധി എ പി സുധ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സന്ധ്യ നൈസന്‍, വൈസ്‌ പ്രസിഡണ്ട്‌ എ. ആര്‍. ഡേവിസ്‌ വികസന സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത സുബ്രമണ്യന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സി ജെ നിക്‌സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ശിവദാസന്‍ മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഷൈനി സാന്റോ എന്നിവര്‍ ആശംസ നേര്‍ന്നു. ചിട്ടി ഫോര്‍ മെന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു ജില്ലാ രജിസ്‌ട്രാര്‍ (ജനറല്‍) എസ്‌ ഗിരിജ സ്വാഗതവും കല്ലേറ്റുംകര സബ്‌ രജിസ്റ്റര്‍ എന്‍ വി ഉണ്ണികൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

date