അന്തിക്കാട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
അന്തിക്കാടു പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 10.19 കോടി വരവും 9.31 കോടി ചെലവും 70 ലക്ഷം രൂപ നീക്കിയിരിപ്പുമടങ്ങുന്ന ബജറ്റില്‍ കാര്‍ഷികമേഖല, മൃഗസംരക്ഷണം, ലൈഫ് ഭവന പദ്ധതി, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം എന്നിവക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. കൃഷി മൃഗസംരക്ഷണം 79.87 ലക്ഷം , ലൈഫ് ഭവന പദ്ധതിക്ക്് 75 ലക്ഷം, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിന് 1 കോടി രൂപയും പട്ടികജാതി വികസനത്തിനായി 24.38 ലക്ഷം രൂപയും, വനിതാ ശിശുക്ഷേമ അഗതി പദ്ധതികള്‍ക്കായി 45.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡണ്ട് എം വി ശ്രീവത്സന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് രാധിക മുകുന്ദന് ബഡ്ജറ്റ് അവതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍ എ ദിവാകരന്, സുമൈറ ബഷീര്‍, ജ്യോതി ബാബു, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
- Log in to post comments