അന്തിക്കാട് ബ്ലോക്ക് ബജറ്റ് അവതരിപ്പിച്ചു
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മ്മാണത്തിന് ഊന്നല്‍ നല്കി 2019-20 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 17.15 കോടി വരവും 16.84 കോടി ചിലവും 30 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കാനും പുതിയ വീടുകള്‍ക്കുമായി 2. 9 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി. കാര്‍ഷികമേഖലക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളബഡ്ജറ്റില് വിവിധ കാര്‍ഷിക അനുബന്ധ പദതതികള്ക്കായി 69 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണം ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി, വെറ്റിനറി ആശുപത്രിയില്‍ മരുന്നുവാങ്ങല്‍ എന്നിവയിലേക്ക് 9.7 ലക്ഷം രൂപ, ബ്ലോക്കിന് കീഴിലുള്ള ആശുപത്രികള്‍ക്കായി 32.5 ലക്ഷം രൂപ, വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതിക്ക് 4.2 ലക്ഷം, ശുചിത്വ മിഷനുമായി ബന്ധപ്പെട്ടു കാനാ നിര്‍മ്മാണത്തിനു 21.5 ലക്ഷം ബ്ലോക്കിന് കീഴിലുള്ള വൃദ്ധ സദനത്തിന് 2 ലക്ഷം, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ട്രാന്സ്ജെന്ഡറുകള് എന്നിവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി 1.13 കോടി, വനിതാവികസന പദ്ധതികള്‍ക്ക് 38.5 ലക്ഷം, പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 2.72 കോടി രൂപ, മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പു പദ്ധതികള്‍ക്കായി 9.58 കോടി രൂപയുമാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി അധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹരിദാസ് ബഡ്ജറ്റ് അവതരണം നടത്തി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments