പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വായ്‌പപലിശ പദ്ധതി
പഴയന്നൂരില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ആയിരം കര്‍മ്മപദ്ധതികള്‍ എന്ന ആശയത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വായ്‌പാ പലിശ പദ്ധതിയുടെ ഉദ്‌ഘാടനം യു.ആര്‍.പ്രദീപ് എം.എല്‍.എ. നിര്‍വ്വഹിച്ചു. സമാനതകളില്ലാതെ പ്രളയത്തില്‍ നഷ്ടപ്പെട്ട മൃഗ സമ്പത്തുകളെയും പക്ഷി സമ്പത്തുകളെയും നില നിര്‍ത്തുകയും പ്രളയാനന്തരം ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങളെ അതിജീവിക്കുകയുമാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് വായ്‌പ എടുത്ത കര്‍ഷകര്‍ക്ക് 2018-19 പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആകെ 25 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് താങ്ങ് - പലിശ സഹായ പദ്ധതിയിലൂടെ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ചേലക്കര മണ്ഡലത്തിലെ 174 ഗുണഭോക്താക്കള്‍ക്കായി 59,36,89 രൂപയാണ് താങ്ങ് - പലിശ സഹായ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. അതില്‍ പഴയന്നൂര്‍ പഞ്ചായത്തില്‍ മാത്രമായി 157 കര്‍ഷകര്‍ക്ക് 5,55,920 രൂപയുടെ അനുകൂല്യ വിതരണമാണ് നടന്നത്. നിലവില്‍ കേരളത്തില്‍ 81 ശതമാനം പാലുല്‍പ്പാദനത്തെ പൂര്‍ണ്ണമായും 100 ശതമാനമായി ഉയര്‍ത്തുന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം ഇടുന്നത്. അതിനായി കുടുംബശ്രീ മറ്റ് അനുബന്ധ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി ആവശ്യമായ മൃഗസമ്പത്തിനെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഇത്തരം വായ്‌പാ പദ്ധതികളും ഗോവര്‍ദ്ധിനി പ്ലസ് ഇന്‍ഷുറന്‍സുകളും ഉപയോഗപ്പെടുത്താനാണ് തീരുമാനമായിരിക്കുന്നത്. പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനാ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എം.കെ. പ്രദീപ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്മാരായ ബിന്ദു ധര്‍മ്മജന്‍, വി.കെ.ശാന്ത, എന്‍.അരവിന്ദാക്ഷന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പഴയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ശ്രീജയന്‍ സ്വാഗതവും സീനിയര്‍ വെറ്റിനറി സര്‍ജന്‍ കെ.ആര്‍.അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments