പഴയന്നൂരില്‍ പകല്‍വീടിന് ശിലാസ്ഥാപനം
പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ആയിരം കര്‍മ്മപദ്ധതികള്‍ എന്ന ആശയത്തിന്റെ ഭാഗമായി വയോജനങ്ങള്‍ക്കായി നിര്‍മ്മിക്കാനിരിക്കുന്ന പകല്‍വീട് ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം യു.ആര്. പ്രദീപ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കേരളം ഒരു വയോജന സൗഹൃദ സംസ്ഥാനമാക്കണമെന്നും വാര്ദ്ധക്യമെന്നാല് ഉപേക്ഷിക്കപ്പെടേണ്ട കാലമല്ല മറിച്ച് സംരക്ഷിക്കപ്പെടേണ്ട കാലമാണെന്നും അത്തരമൊരു കാഴ്ച്ചപ്പാടിലൂടെയാണ് വയോജനങ്ങള്‍ക്ക് ഒരു പകല്‍ വീട് എന്ന ആശയത്തിലേക്ക് പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിനെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വയോജനങ്ങള്‍ക്ക് വിശ്രമത്തിനും വിനോദത്തിനും സംരക്ഷഷണത്തിനുമായിട്ടാണ് പകല്‍വീട്. പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വടക്കേത്ത വടേേക്കത്തറയില് കെ.എസ്.ഇ.ബി. ഓഫീസ് പരിസരത്ത് കോസ്റ്റ്ഫോഡിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചിലവഴിച്ചാണ് പകല്‍ വീട് നിര്‍മ്മിക്കുന്നത്. പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജന് അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്-പ്രസിഡണ്ട് എം.പത്മകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിന്ദു ധര്മ്മന്, വി.കെ.ശാന്ത എന്നിവര്‍ ആശംസ നേര്‍ന്നു. പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്-പ്രസിഡന്റ് കെ.പി.ശ്രീജന് സ്വാഗതവും പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദേവരാജന്‍ നന്ദിയും പറഞ്ഞു.
- Log in to post comments